കൊവിഡ് വാക്സിൻ സ്വീകരിച്ച് യു.എ.ഇ പ്രധാനമന്ത്രി
അബുദാബി: കൊവിഡ് 19 വാക്സിന്റെ ഡോസ് സ്വീകരിച്ച് യു.എ.ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ആരോഗ്യപ്രവർത്തകർ തനിക്ക് വാക്സിൻ കുത്തിവയ്ക്കുന്ന ചിത്രം ഉൾപ്പെടെ ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
' കൊവിഡ് 19 വാക്സിൻ സ്വീകരിക്കുന്ന ഈ വേളയിൽ എല്ലാവർക്കും സുരക്ഷയും മികച്ച ആരോഗ്യവും ഞങ്ങൾ നേരുന്നു. യു.എ.ഇയിൽ വാക്സിൻ ലഭ്യമാകുന്നതിന് വേണ്ടി അശാന്തമായി പ്രവർത്തിച്ച ഞങ്ങളുടെ സംഘങ്ങളെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണ്. യു.എ.ഇയിൽ ഭാവി എന്നും മികച്ചതായിരിക്കും. ' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



