ടയർ പൊട്ടിത്തെറിച്ച് മലയാളി ദുബൈയിൽ മരിച്ചു
ദുബൈ: ട്രക്കിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് ശൂരനാട് തെക്ക് സ്വദേശി ഉൾപ്പെടെ രണ്ടുപേർ ദുബൈയിൽ മരിച്ചു. ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയിൽ വീട്ടിൽ എച്ച്. നിസാർ(48), ഒപ്പമുണ്ടായിരുന്ന ബംഗ്ലദേശ് സ്വദേശി എന്നിവരാണു മരിച്ചത്.
റാസൽഖൈമയിൽ 25നു വൈകിട്ടായിരുന്നു സംഭവം. ബംഗ്ലദേശ് സ്വദേശി ട്രക്കിന്റെ ടയർ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലായിരുന്നു അപകടം. നിസാറിന്റെ ഭാര്യ: ഷീജ. മക്കൾ: ഹസീന, ഹാസ്മി.


