വ്യാജ സന്ദേശം പ്രചരിപ്പിച്ചാൽ ഒരു വർഷം തടവ്
ദുബൈ: വാട്സാപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ചുരുങ്ങിയത് ഒരു വർഷത്തെ തടവുശിക്ഷ ലഭിക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പിഴയടക്കമുള്ള നടപടികളുണ്ടാകുമെന്നും വ്യക്തമാക്കി.

