15 മിനുട്ടിൽ ഒരു മുറി അണുവിമുക്തമാക്കുന്ന ശുദ്ധ്
വെറും 15 മിനുട്ടിൽ ഒരു മുറി അണുവിമുക്തമാക്കുന്ന അള്‍ട്രാ വയലറ്റ് ഉപകരണം കാണ്‍പൂര്‍ ഐഐടി വികസിപ്പിച്ചു. ശുദ്ധ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. 15 വാട്ടിന്റെ ആറു അള്‍ട്രാ വയലറ്റ് ലൈറ്റുകളാണ് ഉപകരണത്തിലുള്ളത്. വളരെ ലളിതവും എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്നതുമായ ശുദ്ധ് ബ്ലൂടൂത്ത് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. ആന്‍ഡ്രോയിഡിലെ ഒരു ആപ്ലിക്കേഷന്‍ വഴി ദൂരെ നിന്ന് ഈ യന്ത്രം ഓഫാക്കാനും ഓണാക്കാനും അതിന്റെ വേഗവും ചലനവുമെല്ലാം നിയന്ത്രിക്കാനും സാധിക്കും.
ഇതിലെ ആറു ലൈറ്റുകള്‍ക്കും 360 ഡിഗ്രിയില്‍ കറങ്ങാന്‍ സാധിക്കും. 10 ചതുരശ്ര അടി വിസ്താരമുള്ള ഒരു മുറിയെ അണുവിമുക്തമാക്കാന്‍ ഉപകരണത്തിന് വേണ്ടുന്ന സമയം വെറും 15 മിനിറ്റ്. വലിയ റൂമുകള്‍ അണുനശീകരണം നടത്താന്‍ കൂടുതല്‍ ലൈറ്റുകള്‍ വേണമെങ്കിലും ഇതില്‍ ഉള്‍പ്പെടുത്താം. ഐഐടി കാണ്‍പൂരിലെ ജെ. രാംകുമാര്‍, അമന്‍ദീപ് സിങ്ങ്, സിവം സചന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഉപകരണം വികസിപ്പിച്ചത്. ആശുപത്രികള്‍, ഹോട്ടലുകള്‍, മാളുകള്‍, ഓഫിസുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ ഇടങ്ങള്‍ അണുനശീകരണം നടത്താനും ഈ ഉപകരണം ഉപയോഗിക്കാമെന്ന് ഇവര്‍ പറയുന്നു.

