അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങാൻ 38,900 കോടി രൂപയുടെ അനുമതി


ന്യൂഡൽഹി: ഇന്ത്യ− ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും ആയുധങ്ങളും വാങ്ങാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

38,900 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 31,130 കോടി രൂപയുടെ പ്രതിരോധസാമഗ്രികൾ വാങ്ങുക. ഇന്ത്യൻ കന്പനികളിൽ നിന്നാവും പ്രതിരോധ സാമഗ്രികൾ വാങ്ങുക.

12 സുഖോയ് 30 എംകെഐ വിമാനങ്ങളും 21 മിഗ് 29 വിമാനങ്ങളുമുൾപ്പെടെ 33 യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്കായി വാങ്ങുക. ഇതോടൊപ്പം നിലവിലുള്ള 59 മിഗ്−29 വിമാനങ്ങൾ നവീകരിക്കും. റഷ്യയിൽ നിന്നുള്ള പുതിയ മിഗിനും നവീകരണത്തിനുമായി 7418 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സുഖോയ് വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് 10,730 കോടി രൂപ ചെലവിൽ നിർമിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed