മാസ്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ


അജ്മാൻ: ഉപയോഗശേഷം മാസ്ക് അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയീടാക്കുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവരാണ് വലിച്ചെറിയുന്നതെങ്കിൽ പിഴശിക്ഷയ്ക്കുപുറമേ ആറ്്‌ ബ്ലാക്ക് പോയന്റും നൽകും. യു.എ.ഇ. ഫെഡറൽ ട്രാഫിക് നിയമപ്രകാരമാണ് പുതിയ ശിക്ഷ.

ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റം പൊതുസുരക്ഷയ്ക്ക് അപകടമാണെന്ന് പോലീസ് ആരോഗ്യസുരക്ഷാസമിതി മേധാവി ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ ഗാഫ്‌ലി പറഞ്ഞു.

You might also like

Most Viewed