ഒമാനിൽ തൊഴിൽ മേഖലയിൽ പരിഷ്കരണം; വിരമിക്കൽ പ്രായപരിധി നിശ്ചയിച്ചു

മസ്കറ്റ്: ഒമാനിലെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിരമിക്കൽ പ്രായപരിധി നിശ്ചയിച്ചു. അറുപതു വയസ്സിന് മുകളിലുള്ളവർ വിരമിക്കണമെന്ന് ഒമാൻ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ യുവ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒമാൻ മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഒമാനിലെ തൊഴിൽ വിപണി, തൊഴിൽ നയങ്ങൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനത്തിലാണ് 60 വയസ്സിനു മുകളിലുള്ള ജീവനക്കാർ നിർബന്ധമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്ന് വിരമിക്കണം എന്ന് വ്യക്തമാക്കുന്നത്.