ദു​ബായ്-ഷാ​ര്‍​ജ ബോ​ട്ട് യാ​ത്ര ആ​ഘോ​ഷ​മാ​ക്കി ജ​ന​ങ്ങ​ള്‍


ഷാര്‍ജ: ദുബായിലെ അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം സ്റ്റേഷനിലേക്ക് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ആരംഭിച്ച കടത്തുബോട്ടില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. ആയിരങ്ങളാണ് വെള്ളിയാഴ്ച കടത്തുബോട്ടില്‍ ഉല്ലാസ യാത്ര നടത്തിയത്. രണ്ട് സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റ് കിട്ടാതെ നിരവധി പേര്‍ മടങ്ങുകയും ചെയ്തു. കൊടും ചൂടും അന്തരീക്ഷ ഈര്‍പ്പവും വകവെക്കാതെയാണ് ആളുകള്‍ ക്ഷമയോടെ വരികളില്‍ കാത്ത് നിന്നത്.

എന്നാല്‍ ദുബായില്‍ നിന്ന് വന്നവര്‍ അതേ ബോട്ടില്‍ തന്നെ തിരിച്ച്‌ പോകാന്‍ കാത്ത് നിന്നതോടെ പലര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നു. ഷാര്‍ജയിലെ അവസ്ഥയും ഇതുതന്നെ. ദുബൈ-ഷാര്‍ജ എമിറേറ്റുകളിലെ രണ്ട് വലിയ സംസ്ക്കാരങ്ങളെ കൂടിയാണ് കടത്തുബോട്ടിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്. ദുബൈ ഭരണകൂട. ത്തിന്റെ തറവാടായ ഷിന്ദഗയും ഷാര്‍ജയിലെ പൗരാണിക മേഖലയായ അല്‍ ഖാനും തമ്മിലെ ചരിത്രപരമായ ബന്ധങ്ങള്‍ക്കിടയിലൂടെയാണ് ഈ കടത്തുബോട്ടുകള്‍ കുതിക്കുന്നത്.

ഷാര്‍ജയുടെ പൂന്തോട്ട നഗരമായ അല്‍ മജാസിലെ കാഴ്ച്ചകളിലൂടെ കടന്ന്, മത്സ‍്യ ബന്ധന കേന്ദ്രത്തെ തൊട്ടുരുമ്മി, മറിയം ഐലന്‍റിനെ തഴുകി ദുബൈ മംസാര്‍ ബീച്ച്‌, വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റ് എന്നിവ പിന്നിട്ട് മെട്രോയും വാഹനങ്ങളും ചീറി പായുന്ന ചരിത്ര പ്രസിദ്ധമായ ഷിന്ദഗ ടണലിെന്‍റ മുകളില്‍ കൂടിയാണ് ഈ കടത്ത് ബോട്ടുകള്‍ അക്കരക്കും ഇക്കരക്കും ഓളങ്ങളില്‍ താളമിട്ടു മുന്നേറുത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed