മരിച്ചുപോയ മകന്റെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ : മരിച്ചുപോയ മകന്റെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ക്യാപ്ഷനൊന്നുമില്ലാതെയാണ് മകന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ജുലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ ഏക മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചത്. നേരത്തെ ശൈഖ് ഖാലിദിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളിലെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരിയും പോസ്റ്റ് ചെയ്‌തിരുന്നു.
1

