അജ്മാൻ വ്യവസാ­യ മേ­ഖലയിൽ തീ­പ്പി­ടി­ത്തം


അജ്മാൻ : അജ്മാനിലെ വ്യവസായ മേഖലയി ൽ വൻ തീപിടിത്തം. പാഴ്്വസ്തുക്കളും പ്ലാസ്റ്റിക്കും സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. 

വിവിധസ്ഥലങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.  കനത്തപുക കിലോമീറ്ററുകൾ‍ ദൂരേക്ക് വരെ കാണാമായിരുന്നു. സമീപത്തുള്ള വെയർഹൗസുകളിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചും ഗതാഗതം നിയന്ത്രിച്ചും അധികൃതർ സ്ഥിതി നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അജ്മാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed