വാ­ഹനാ­പകടം : കണ്ണൂർ സ്വദേ­ശി­ക്ക് ദു­ബൈ­യിൽ രണ്ട്­ കോ­ടി­ രൂ­പ നഷ്ട പരി­ഹാ­രം


ദുബൈ : വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ദുബൈയിൽ രണ്ടു കോടി രൂപ (പതിനൊന്നര ലക്ഷം ദിർഹം) നഷ്ട പരിഹാരം ലഭിച്ചു. കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശി അബ്ദുറഹിമാനാണ് കോടതി ചെലവടക്കം രണ്ടു കോടി രൂപ നഷ്ട പരിഹാരം ലഭിച്ചത്. വാഹനാപകടം ഉണ്ടാക്കിയ യു.എ.ഇ പൗരനെയും ഇൻഷുറൻസ് കന്പനിയെയും പ്രതി ചേർത്ത് നഷ്ട പരിഹാരം ആവശ്യപ്പെട്ട് ദുബൈ കോടതിയിൽ നൽകിയ കേസിലാണ് ദുബൈ കോടതി പതിനൊന്നര ലക്ഷം ദിർഹം കോടതി ചെലവടക്കം നൽകാൻ വിധി പ്രസ്താവിച്ചത്. 

2015 ഡിസംബറിലാണ് കേസിനാസ്പദമായ അപകടം. കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ അൽ ഐനിലെ ജിമിയിൽ സ്വദേശി ഒാടിച്ച കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബ്ദുറഹ്മാനെ അൽ ഐൻ ആശുപത്രിയിലും തുടർ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

അബ്ദുറഹ്മാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി യു.എ.ഇ പൗരനെ ശിക്ഷയിൽ നിന്നു ഒഴിവാക്കി വെറുതെ വിടാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളുകയും യു.എ.ഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തുകയും 2000 ദിർഹം പിഴ നൽകി വിടുകയും ചെയ്തു. 

കേസുമായി ബന്ധപെട്ടു അൽ ഐൻ മലയാളി സമാജം മുൻ പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയ പുരയിൽ, മരുമക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിനെ കേസ് ഏൽപ്പിക്കുകയായിരുന്നു.

You might also like

Most Viewed