സൗ­ദി­യിൽ ഫ്ളാ­റ്റ് വാ­ടക ഇനി­യും കു­റയു­മെ­ന്ന് വി­ദഗ്ദ്ധർ


റിയാദ് : ആശ്രിത ലെവി നടപ്പാക്കിയതും സ്വകാര്യ മേഖലാ തൊഴിലാളികൾക്കുള്ള ലെവി വർദ്ധിപ്പിച്ചതും മൂലം റമദാനു ശേഷം ഫ്ളാറ്റുകളുടെയും കട മുറികളുടെയും വാടക ഇനിയും കുറയുമെന്ന് റിയൽ എേസ്റ്ററ്റ് രംഗത്തെ വിദഗ്ദ്ധർ. സ്‌കൂൾ അധ്യയന വർഷം അവസാനിക്കുന്നതോടെ നിരവധി വിദേശികൾ സൗദി വിടും. സാന്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായുള്ള മാന്ദ്യവും ലെവിയും മൂലം പതിനായിരക്കണക്കിന് വിദേശികൾ ഇതിനകം തന്നെ കുടുംബങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. നിരവധി പേർ ഈ കൊല്ലത്തെ അധ്യയന വർഷം പൂർത്തിയാകുന്നത് കാത്തിരിക്കുകയാണ്. 

വർഷങ്ങൾക്കു മുന്പ് ഫ്ളാറ്റുകളും കട മുറികളും വാടകക്ക് ലഭിക്കാനില്ലാത്ത സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി തീർത്തും മാറി. പ്രധാന നഗരങ്ങളിലെല്ലാം നിരവധി ഫ്ളാറ്റുകളും കട മുറികളും ഒഴിഞ്ഞുകിടക്കുന്നു. വാടകക്കാരെ ആകർഷിക്കുന്നതിന് ചില കെട്ടിട ഉടമകൾ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. 

You might also like

Most Viewed