അബു­ദാ­ബി­യിൽ റജി­സ്‌ട്രേ­ഷൻ ലൈ­സൻ­സ് പു­തു­ക്കാ­ത്ത വാ­ഹനങ്ങൾ­ക്ക് പി­ടി­വീ­ഴും


അബു­ദാ­ബി : വാഹനങ്ങളുടെ റജിസ്‌ട്രേഷൻ ലൈസൻസ് അഥവാ മുൽക്കിയ പുതുക്കാത്ത വാഹനം പിടികൂടാൻ അബുദാബിയിലെ റോഡുകളിൽ 15 മുതൽ സ്മാർട്ട് റഡാർ സംവിധാനം പ്രാബല്യത്തിലാവും. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾ കൃത്യമായി നടത്തുന്നതിനും ഈസംവിധാനം സഹായിക്കും.

സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ട്രാഫിക് ലൈസൻസ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് അനുവദിക്കുകയുള്ളൂവെന്ന് ബോധ്യപ്പെടുത്താനും ഇന്റലിജൻസ് സംവിധാനം ലക്ഷ്യമാക്കുന്നതായി അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹി അറിയിച്ചു.  

റജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണം. വാഹന റജിസ്‌ട്രേഷൻ കഴിഞ്ഞ വാഹനം നിരത്തിലിറക്കിയാൽ 500 ദിർഹം പിഴയും നാല് ബ്ലാക് പോയിന്റും പിഴ ചുമത്തുന്നതിനു പുറമെ വാഹനം ഏഴു ദിവസം കണ്ടുകെട്ടുകയും ചെയ്യുമെന്നും ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed