മി­നി­മം വേ­തന പദ്ധതി നടപ്പാ­ക്കി­ല്ലെ­ന്ന് യു­.എ.ഇ


അബുദാബി : യു.എ.ഇയിൽ മിനിമം വേതന പദ്ധതി നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മനുഷ്യവിഭവശേഷി, സ്വദേശവൽകരണ മന്ത്രാലയം അറിയിച്ചു. തൊഴിൽ ഉടമയും തൊഴിലാളിയുംതമ്മിലുള്ള ചർച്ചയ്ക്കുശേഷം വേതനം തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഗാർഹിക ജോലിക്കാരുടെ ഉൾപ്പെടെയുള്ള വേതനത്തിൽ പരസ്പര ചർച്ചയിലൂടെ തീരുമാനത്തിലെത്താമെന്നും അധികൃതർ അറിയിച്ചു. 

യു.എ.ഇയുടെ വേതന നയങ്ങൾ ഉദാരമാണെന്നും ആയിരക്കണക്കിനു പുതിയ തൊഴിൽ അവസരങ്ങളാണ് യു.എ.ഇ സൃഷ്ടിക്കുന്നതെന്നും അധികൃതർ പറഞ്ഞു. സപ്ലൈ, ഡിമാൻഡ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര തൊഴിൽ വിപണി, പരമാവധി വളർച്ചാ സാഹചര്യമൊരുക്കുന്നു ണ്ടെന്നും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം എല്ലാവർഷവും ആയിരക്കണക്കിന് തൊഴിലാളികളെ യു.എ.ഇ ആകർഷിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി യു.എ.ഇ പ്രസിഡണ്ട്   കഴിഞ്ഞ വർഷം സപ്തംബർ 26ന് ഫെഡറൽ നിയമം പത്ത്, 2017 പുറപ്പെടുവിച്ചിരുന്നു. തൊഴിലുടമയും ഗാർഹിക തൊഴിലാളിയും തമ്മിലുള്ള കരാർ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് തൊഴിലാളിയുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതാണു നിയമം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed