വി­കസന പദ്ധതി­ക്കാ­യി­ കൈ­കോ­ർ­ത്ത് ദു­ബൈ­ പോ­ലീ­സും ആർ‍.ടി­.എയും


ദുബൈ : ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർ‍ട്ട് അതോറിറ്റിയും (ആർ.ടി.എ.) ദുബൈ പോലീസും എമിറേറ്റിലെ വികസന പദ്ധതികൾക്കായി കൈകോർക്കുന്നു. എമിറേറ്റിലെ റോഡ് ശൃംഖലയും പൊതുഗതാഗതവും റെക്കോഡ് വികസനത്തിന്റെ പാതയിലാണ്. 2006 മുതലുള്ള കണക്കെടുത്താൽ എമിറേറ്റിലെ മൊത്തം റോഡുകളുടെ ദൈർ‍ഘ്യം 92 ശതമാനമാണ് കൂടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെയും വളർച്ച സമാനമായ രീതിയിലാണ്. 

പ്രതിദിനം 15 ലക്ഷം യാത്രക്കാരാണ് പൊതുവാഹനങ്ങൾ ഉപയോഗിക്കുന്നത്. സ്മാർട്ട് ആപ്പുകൾ ഉൾപ്പെടെയുള്ള ആർ‍.ടി.എ.യുടെ സാങ്കേതിക സൗകര്യങ്ങള്‍ക്കും വൻ പ്രചാരമുണ്ട്. 2006 മുതലുള്ള കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധന 240 ശതമാനമാണ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഇത്തിഹാദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം 82 ശതമാനം വർദ്ധിച്ചു. ഈ സാഹചര്യങ്ങളിലാണ് ട്രാഫിക് സുരക്ഷ കൂടുതൽ പ്രസക്തമാകുന്നതെന്ന് മാതർ അൽ തായർ പറഞ്ഞു.

ഷാർജയ്ക്കും ദുബൈയ്ക്കും ഇടയിൽ‍ കൂടുതൽ ബസ് റൂട്ടുകൾ തുറക്കുന്നതും ഗുബൈബക്കും ഷാർ‍ജ അൽ ഖാനുമിടയ്ക്ക് ഫെറി സർവ്‍വീസ് ആരംഭിക്കുന്നതും ഷാർ
ജയ്ക്കും ദുബൈയിക്കും ഇടയിൽ എക്‌സ്പ്രസ് ബസുകൾക്കായി പ്രത്യേക ലെയിനുകൾ തുടങ്ങുന്നതും ആർ.ടി.എ.യുടെ വികസ
ന പദ്ധതികളിൽ‍ ഉൾപ്പെട്ടിട്ടുണ്ട്.  

രണ്ട് എമിറേറ്റുകൾക്കുമിടയിലെ ഗതാഗത പ്രശ്‌നത്തിന് വലിയൊരളവിൽ പരിഹാരമാകാൻ ഈ പദ്ധതികൾ‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വർദ്ധിപ്പിക്കാൻ വണ്ടികളുടെ ലൈസൻസിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആർ.ടി.എ ചെയർ‍മാൻ മാതർ അൽ തായറും ദുബൈ പോലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മാറിയും തമ്മിൽ നടന്ന ചർച്ചയിൽ വിഷയങ്ങളായി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed