ദുബൈ മുനിസിപ്പാലിറ്റിക്ക് പുതിയ മേധാവി
ദുബൈ : ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ മേധാവിയായി ദാവൂദ് അബ്ദുൾ റഹ്മാൻ അൽ ഹജ്രിയെ യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമിച്ചു.
ദുബൈ നഗരത്തിന്റെ വികസനത്തിനായി നിരവധി വർഷത്തെ സേവനം കാഴ്ചവെച്ച സ്ഥാനമൊഴിയുന്ന മേധാവി ഹുസൈൻ നാസർ ലൂതയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.
അമേരിക്കയിലെ ഈേസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് നഗരവികസനത്തിലും നിർമ്മാണ സാങ്കേതികതയിലും ദാവൂദ് അൽ ഹജ്രി ബിരുദം നേടിയിട്ടുണ്ട്.

