പി.കെ. കുഞ്ഞാലിക്കുട്ടി സൗദി സ്ഥാനപതിയെ സന്ദർശിച്ചു
ന്യൂഡൽഹി : മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സൗദി അറേബ്യയുടെ ഇന്ത്യൻ സ്ഥാനപതി ഡോ. സൗദ് മുഹമ്മദ് അൽ സതിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലുള്ള ഇന്ത്യാക്കാരിൽ അഞ്ച് ലക്ഷം പേർ േകരളത്തിൽ നിന്നാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയിൽ സൗദി അറേബ്യയിലെ സ്വദേശിവൽക്കരണം മൂലം ഇന്ത്യയിൽ നിന്നുള്ള ചെറുകിട വ്യാപാരികളും ജീവനക്കാരും നേരിടുന്ന അനിശ്ചിതത്വം സംബന്ധിച്ച് സംസാരിച്ചു. സൗദിയിലെ സ്ഥിതിഗതികൾ സ്ഥാനപതിയും വിവരിച്ചു. ഭാവിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനപതിയെ കുഞ്ഞാലിക്കുട്ടി കേരളത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

