ഗൗ​­​­​­​രി­­­ ല​ങ്കേ​ഷ് വ​ധ​ക്കേ​­​­​­​സ്: ര​ണ്ടാ​­​­​­​മ​ത്തെ­­­ ആ​ളെ​­​­​­​യും തി​­​­​­​രി​­​­​­​ച്ച​റി​­​­​­​ഞ്ഞ​താ​­​­​­​യി­­­ പോ​­​­​­​ലീ​­​­​­​സ്


ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റവാളിയെന്നു സംശയിക്കുന്ന രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞതായി പോലീസ്. മഹാരാഷ്ട്ര  കോലാപുർ സ്വദേശിയും സനാതൻ സൻസ്ത പ്രവർത്തകനുമായ പ്രവീൺ ലിംകാർ (34) ആണ് കൃത്യത്തിൽ പങ്കുള്ള രണ്ടാമനെന്നാണ് വിവരം. ഒന്പതു വർഷം  മുന്പ് നടന്ന ഗോവ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഇന്‍റർപോൾ‌ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌ഫോടനക്കേസിൽ  എൻ.ഐ.എ‍യുടെ ആവശ്യപ്രകാരമാണ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

2009 ഒക്ടോബർ 19ന് മഡ്ഗാവിൽ നടന്ന സ്‌ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. സ്‌ഫോടകവസ്തു കടത്തുന്പോൾ സ്‌ഫോടനം ഉണ്ടായി രണ്ടു  പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ പ്രവീൺ ലിംകാറും മറ്റു നാലു പേരും അന്നുമുതൽ ഒളിവിലാണ്. ഗൗരി ലങ്കേഷ് വധക്കേസിൽ നേരത്തെ അറസ്റ്റിലായ കെ.ടി നവീൻ‍കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രവീൺ ലിംകാറിനെക്കുറിച്ച് വിവരം ലഭിച്ചത്.  കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed