ഉടമകളി­ല്ലാ­ത്ത 940 വാ­ഹനങ്ങൾ പി­ടി­കൂ­ടി­


ദുബൈ : പൊതുസ്ഥലങ്ങളിൽ പൊടിപിടിച്ച നിലയിൽ കണ്ടെത്തിയ 940 വാഹനങ്ങൾ സാന്പത്തിക മന്ത്രാലയ കാര്യാലയ അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പോലീസുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണിത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചില സ്ഥലങ്ങളും ഇത്തരം വാഹനങ്ങൾ കയ്യേറിയിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളിൽ 40 എണ്ണം വ്യവസായ മേഖലകളിൽ നിർത്തിയിട്ടിരുന്ന ടാങ്കറുകൾ ആയിരുന്നെന്ന് സാന്പത്തിക മന്ത്രാലയ കാര്യാലയ തലവൻ മൻസൂർ സുൽത്താൻ അൽഖർജി വെളിപ്പെടുത്തി. 

ഒരുമാസത്തിലധികമായി മൈതാനങ്ങളിലും പാർപ്പിടമേഖലകളിലും കണ്ടെത്തിയ വാഹനങ്ങളാണ് പോലീസിന്റെ സഹായത്തോടെ മാറ്റിയത്. ഉടമകൾ വാഹനം നീക്കാത്തതു കൊണ്ടാണ് നടപടി സ്വീകരിക്കേണ്ടി വന്നത്. ഹെവി വാഹനങ്ങൾ വരെ ദീർഘകാലം വഴിയരികിൽ നിർത്തുന്നത് നഗരഭംഗിക്ക്‌ കോട്ടമുണ്ടാക്കുന്നുവെന്നതിനു പുറമെ അപകടങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. 

പിടിച്ചെടുത്തവ വിട്ടുകിട്ടാൻ മൂന്നുമാസത്തിനകം ഉടമകൾ എത്തിയില്ലെങ്കിൽ പരസ്യലേലത്തിൽ വിൽക്കുമെന്ന് മൻസൂർ സൂചിപ്പിച്ചു. അതേസമയം, റാസൽഖൈമ നിരത്തുകളിൽ വിൽപ്പനയ്ക്ക് പ്രദർശിപ്പിച്ച 97 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി നഗരസഭാധികൃതർ പറഞ്ഞു. അനധികൃതമായി വഴിവക്കിൽ നിർത്തുന്ന വാഹനങ്ങൾ നീക്കാൻ നോട്ടീസ് നൽകാറുണ്ടെന്നു നഗരസഭയിലെ പൊതുആരോഗ്യ വകുപ്പ് മേധാവി ശീമാ അൽ തുനൈജി അറിയിച്ചു. 

You might also like

  • Straight Forward

Most Viewed