ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും


തിരുവനന്തപുരം : ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം ഫലപ്രാപ്തിയിലേക്ക്, കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉത്തരവിന്റെ കരട് ലഭിച്ചു. സമരപ്പന്തലിലെത്തി എം.വി.ജയരാജൻ, വി.ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഉത്തരവ് കൈമാറി.

മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞു. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടെങ്കിലും സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞു.

2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ്, പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ നിലപാട്, എന്നാൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത് ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed