ദു­ബൈ­യിൽ പു­തി­യ ഇക്കോ­ -ടൂ­റി­സം പദ്ധതി­ ഷെയ്ഖ് മു­ഹമ്മദ് ഉദ്ഘാ­ടനം ചെ­യ്തു­


ദുബൈ : ദുബൈയിൽ പുതിയ ഇക്കോ ടൂറിസം പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു. എമിറേറ്റിലെ മൊത്തം വിസ്തൃതിയുടെ പത്തുശതമാനം വരുന്നതാണ് പദ്ധതി പ്രദേശം. അൽ മർമൂം റിസർവ് എന്ന പേരിലുള്ള ഇവിടെ 20 പദ്ധതികൾ ദൃശ്യചാരുതയേകും.  

 പത്തുലക്ഷം വൃക്ഷത്തൈകൾ, 40 തടാകങ്ങൾ, കായിക− ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങിയവ ഉണ്ടാകും. പ്രകൃതി സൗന്ദര്യം ഓളമിടുന്ന വിശാലവിനോദസഞ്ചാര മേഖലയാണ് വിഭാവനം ചെയ്യുന്നത്. 204 ഇനം അറേബ്യൻ പക്ഷികൾ, 158 ഇനം ദേശാടനപക്ഷികൾ, പത്തുകിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന തടാകങ്ങൾ, മൃഗങ്ങളെയും പക്ഷികളെയും നിരീക്ഷിക്കാനുള്ള പത്തു കേന്ദ്രങ്ങൾ, യോഗാ കേന്ദ്രങ്ങൾ, സൂര്യാസ്തമയം കാണാനും നക്ഷത്ര നിരീക്ഷണത്തിനുമുള്ള പ്രത്യേക മേഖലകൾ, ഔട്ഡോർ തിയറ്റർ, 5000 മെഗാവാട്ട് സൗരോർജ്ജ കോംപ്ലക്സ്, കായികമേഖലകൾ എന്നിവയാണ് പദ്ധതിയുടെ മറ്റു പ്രത്യേകതകൾ.  

 പൂർണമായും സൗരോർജത്തെ ആശ്രയിച്ചാകും ഇവിടത്തെ പ്രവർത്തനങ്ങൾ. പരിസ്ഥിതി ബോധവൽക്കരണത്തിനൊപ്പം വിദ്യാഭ്യാസ− ഗവേഷണ പരിപാടികൾക്കും ഈ മേഖല ഉപയോഗപ്പെടുത്തും. പ്രകൃതിയാണ് ഏറ്റവും വിലപ്പെട്ട സന്പത്തെന്നും പ്രകൃതിസംരക്ഷണം സുപ്രധാന ദൗത്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമാധാനമേകുന്ന സൗന്ദര്യമേഖലയിൽ അപൂർവ ജീവജാലങ്ങളും സസ്യലതാദികളും ഉല്ലാസകേന്ദ്രങ്ങളും ഉണ്ടാകും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed