സൗ­ദി­യിൽ രണ്ട് മാ­സത്തി­നി­ടെ­ പി­ടി­യി­ലാ­യ നി­യമ ലംഘകരു­ടെ­ എണ്ണം നാല് ലക്ഷം കവി­ഞ്ഞു­


റിയാദ് : പൊതുമാപ്പ് അവസാനിച്ചതിനെ തുടർന്ന് നവംബർ 15 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ നടത്തിയ റെയ്ഡുകളിൽ 4,08,858 ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 2,56,577 പേർ ഇഖാമ നിയമ ലംഘകരും 1,07,992 പേർ തൊഴിൽ നിയമ ലംഘകരും 44,289 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇതേ കാലയളവിൽ അതിർത്തി വഴി സൗദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 5,701 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. 

ഇതിൽ 77 ശതമാനം പേർ യെമനികളും 21 ശതമാനം പേർ എത്യോപ്യക്കാരും അവശേഷിക്കുന്നവർ മറ്റു രാജ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരിൽ 5,701 പേരെ നാടുകടത്തി. ഇതേ കാലയളവിൽ അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 348 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സഹായങ്ങൾ നൽകിയതിന് 842 വിദേശികൾ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed