അബു­ദാ­ബി­യിൽ കഴി­ഞ്ഞ വർ­ഷം റോ­ഡിൽ പൊ­ലി­ഞ്ഞത് 199 ജീ­വനു­കൾ


അബുദാബി : എമിറേറ്റിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ പൊലിഞ്ഞത് 199 ജീവനുകളെന്ന് റിപ്പോർട്ട്. 40 ലക്ഷം ട്രാഫിക് നിയമലംഘനങ്ങളുമാണ് കഴിഞ്ഞ വർഷം അബുദാബിയിൽ റിപ്പോർട്ട് ചെയ്തതെന്ന് അബുദാബി പോലീസ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.  റോഡപകടത്തിൽ 199 പേർ മരിച്ചപ്പോൾ 149 പേർക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ 2016ലേതിനേക്കാൾ മരണനിരക്കും ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണത്തിൽ കുറവും ഉണ്ടായി. 2016ൽ മൊത്തം 289 പേർ കൊല്ലപ്പെടുകയും 156 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

റോഡപകടങ്ങൾക്കിടയായ പ്രധാന കാരണങ്ങൾ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ, റോഡ് ലൈൻ മാറ്റൽ, ചുവന്ന സിഗ്നലുകൾ മറികടക്കൽ, മുന്പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാതിരിക്കൽ തുടങ്ങിയവയാണെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ ദാഹിരി അറിയിച്ചു.

റോഡപകടങ്ങളും അപകടങ്ങളിൽ മരണമടയുന്നതും പരിക്കേൽക്കുന്നവരുടെ എണ്ണവും കുറക്കുന്നതിനുള്ള ശ്രമം ഈ വർഷവും തുടരുമെന്നും ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്യുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ മരണനിരക്ക് 2016മായി താരതമ്യം ചെയ്യുന്പോൾ വളരെ കുറവാണെങ്കിലും റോഡ് അപകടങ്ങൾ ഇനിയും കുറക്കാനുള്ള കഠിന പ്രയത്‌നമാണ് ഈ വർഷവും അബുദാബി ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ലക്ഷ്യമാക്കുന്നതെന്നും അലി ഖൽഫാൻ അൽ ദാഹിരി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed