ഷാ­ർ­ജയിൽ 300 കോ­ടി­യുടെ­ മൂ­ന്ന് വന്പൻ വി­കസന പദ്ധതി­കൾ നടപ്പാ­ക്കു­ന്നു­


ഷാർജ : ഷാർജയിൽ മൂന്ന് വൻറിയൽ എേസ്റ്ററ്റ് പദ്ധതികൾ പ്രഖ്യാപിച്ചു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ്  300 കോടി ദിർഹത്തിന്റെ മൂന്ന് പദ്ധതികൾ പ്രഖ്യാപിച്ചത്. ഷാർജ നിക്ഷേപ വികസന അതോറിറ്റിയും (ശുറൂഖ്), ഈഗിൾ ഹിൽസ് എന്ന അബുദാബി ആസ്ഥാനമായുള്ള സ്വകാര്യ റിയൽ എേസ്റ്ററ്റ് കന്പനിയും ചേർന്നാണ് പദ്ധതികൾ നിർമ്മിക്കുന്നത്. 

മറിയം ഐലൻഡ്, കൽബവാട്ടർഫ്രന്റ്, പാലസ് അൽ ഖാൻ എന്നിവയാണ് നടപ്പാക്കാൻ പോകുന്ന മൂന്നു പദ്ധതികൾ. ഷാർജ എക്സ്പോ സെന്ററിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ ശുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ് ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി, ശുറൂഖ് സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ, ഈഗിൾ ഹിൽസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ, ഉന്നത ഉദ്യോഗസ്ഥർ, മലയാളികളടക്കമുള്ള വ്യവസായ പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു. 

ഷാർജയിലുള്ളവരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും എമിറേറ്റിന്റെ സമഗ്രവികസനവും പുതിയ കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് ഷെയ് ഖ് ബുദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിൽ ലോകമെന്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി വളരുകയാണ് ഷാർജ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed