കുവൈത്ത് എയർ ഷോ 2018ന് തുടക്കമായി
കുവൈത്ത് സിറ്റി : കുവൈത്ത് എയർ ഷോ− 2018 തുടക്കമായി. രാജ്യാന്തര വിമാനത്താവളത്തിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന എയർ ഷോയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 125 സിവിൽ, മിലിട്ടറി ഏവിയേഷൻ കന്പനികളുടെ പങ്കാളിത്തമുണ്ടാകും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾ, എയർ ആംബുലൻസുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങി എൻജിനുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനം, സെമിനാറുകൾ, വ്യോമാഭ്യാസം എന്നിവ ഒരുക്കുന്നുണ്ട്. ആദ്യദിവസത്തെ എയർ ഷോ വി.ഐ.പികൾക്ക് മാത്രമായിരിക്കും.
രണ്ടാംദിവസം മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, കന്പനികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾക്കും മൂന്നാം ദിവസം പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിൽ നടത്തുന്ന എയർഷോ പുതിയ കുവൈത്ത് വിഷൻ −2035ന്റെ ഭാഗമായി വിദേശ നിക്ഷേപം ആകർഷിക്കുന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടുള്ളതാണ്.

