ഭക്ഷ്യസു­രക്ഷ : അറബ് മേ­ഖലയിൽ കു­വൈ­ത്ത് ഒന്നാ­മത്


കുവൈത്ത് സിറ്റി : അറബ് മേഖലയിൽ ഭക്ഷ്യസുരക്ഷാ രംഗത്ത് കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഗവേഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ബ്രിട്ടിഷ് സ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ആണ് പഠനം നടത്തിയത്. ഭക്ഷ്യസുരക്ഷാ മേഖലയിൽ പഴുതില്ലാത്ത നടപടികൾ സ്വീകരിക്കുന്ന സർക്കാർ നിലപാടാണ് കുവൈത്തിനു മികച്ച സ്ഥാനം ലഭിക്കാൻ സഹായിച്ചതെന്നു വാർത്താവിതരണ മന്ത്രി മുഹമ്മദ് അൽ ജാബ്രി അറിയിച്ചു. 

ആവശ്യാനുസരണം ഭക്ഷ്യവസ്തുക്കൾ എന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും അടിസ്ഥാനപ്പെടുത്തിയാണ് സ്ഥാനനിർണയമെന്നു ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ വെളിപ്പെടുത്തി. 113 രാജ്യങ്ങൾ അടിസ്ഥാനപ്പെടുത്തി രാജ്യാന്തര തലത്തിലുള്ള കണക്കിൽ ഇരുപത്താറാം സ്ഥാനമാണ് കുവൈത്തിന്. 

ഭക്ഷ്യസുരക്ഷ സംബന്ധിച്ചു ലോകാരോഗ്യ സംഘടനയുടെ നിർവചനത്തിന് അനുസൃതമായ നടപടികൾ കുവൈത്ത് കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ നേടുന്നതിനു രാജ്യത്തെ സഹായിക്കുന്നതു സുസ്ഥിരതയാണെന്നു കൃഷി−, മത്സ്യ അതോറിറ്റി ഡയറക്ടർ ജനറൽ ഫൈസൽ അൽ ഹസാവി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed