ഡൽഹിയിലും ഉത്തരേന്ത്യയിലും കനത്ത മൂടൽ മഞ്ഞ്


ന്യൂഡൽഹി : ഡൽഹിയുടെ വിവിധ പ്രദേശങ്ങൾ മഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലും കനത്ത മഞ്ഞു തുടരുകയാണ്.  ഇതു റോഡ് ഗതാഗതത്തെയും ട്രെയിൻ സർവീസുകളെയും വിമാന സർവീസിനെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഡൽഹിയിലേക്കുള്ള വിവിധ ട്രെയിനുകൾ വൈകിയാണോടുന്നത്. ഡൽഹിയിലേക്കും പുറത്തേക്കുമുള്ള പ്രാദേശിക, രാജ്യാന്തര വിമാനങ്ങളുടെ സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ വിമാനങ്ങൾ പുറപ്പെടുന്നതും ആറു മണിവരെ നിർത്തിവച്ചിട്ടുണ്ട്. 15 ട്രെയിനുകൾ സർവീസ് നിർത്തിവച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെ തുടർന്നു ഞായറാഴ്ചയും വിമാനങ്ങളും ട്രെയിനുകളും സർവീസ് നിർത്തിയിരുന്നു. ഇതേത്തുടർന്ന് ഒട്ടേറെപ്പേരാണ് ഇവിടങ്ങളിൽ കുടുങ്ങിയത്. 270ൽ അധികം വിമാനങ്ങൾ താമസിക്കുകയും 50 ഓളം വിമാനങ്ങൾ തിരിച്ചുവിടുകയും 35 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed