സൗ­­­­­­­ദി­­­­­­­യിൽ ആഭ്യന്തര വി­­­­­­­മാ­­­­­­­ന ടി­­­­­­­ക്കറ്റ് നി­­­­­­­രക്കിൽ‍ വൻ ഇളവ് പ്രഖ്യാപിച്ചു


റിയാദ് : സൗദിയിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇളവ്. ഒരു റിയാൽ‍ മുതലാണ്‌ വിമാനക്കന്പനികൾ പുതുവർഷത്തോടനുബന്ധിച്ചു നിരക്കുകൾ ഈടാക്കുക.വർഷാവസാനത്തോടനുബന്ധിച്ചാണ് സൗദിയിലെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകളിൽ വന്പിച്ച ഇളവ് പ്രഖ്യാപിച്ചത്. ബജറ്റ് എയർലൈൻ ആയ നാസ് എയർ ചില റൂട്ടുകളിൽ പ്രഖ്യാപിച്ച നിരക്ക് ഒരു റിയാൽ ആണ്. 

അബഹയിൽ നിന്ന് ബിഷ, ജിസാൻ, ഷറൂറ, വാദി ദാവാസിർ, അൽബാഹ എന്നിവിടങ്ങളിലെക്കാണ് ഒരു റിയാൽ ഈടാക്കുന്നത്. ജിദ്ദ −-മദീന റൂട്ടിൽ ചുരുങ്ങിയ നിരക്ക് അറുപത്തിയൊന്പത് റിയാലും, ദമാം, റിയാദ് നിരക്ക് എഴുപത്തിയൊന്പത് റിയാലും ആയിരിക്കും. ജിദ്ദ−-റിയാദ്, മദീന−-റിയാദ് തുടങ്ങി പല റൂട്ടുകളിലും ഈടാക്കുന്നത് തൊണ്ണൂറ്റിയൊന്പത് റിയാൽ ആണ്. ബുക്കിംഗ് പീരീഡ്‌ ഡിസംബർ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഇടയ്‍ക്കും ട്രാവൽ പിരീഡ് ഫെബ്രുവരി ഒന്നിനും ഏപ്രിൽ മുപ്പതിനും ഇടയ്‍ക്കും ആയിരിക്കണം.

ചില ഇന്റർനാഷണൽ റൂട്ടുകളിലും നാസ് എയർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദിൽ നിന്ന് കുവൈറ്റിലേക്ക് 199 റിയാലും ജിദ്ദയിൽ നിന്ന് കുവൈറ്റിലേക്ക് 299 റിയാലുമാണ് ചുരുങ്ങിയ നിരക്ക്. സൗദി എല്ലാ ആഭ്യന്തര നിരക്കിലും 40 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബുക്കിംഗ് പീരീഡ്‌ ഡിസംബർ ഇരുപത്തിയഞ്ചിനും മുപ്പത്തിയൊന്നിനും ഇടയ്ക്കും ട്രാവൽ പിരീഡ് ജനുവരി ഒന്നിനും മാർച്ച്‌ മുപ്പത്തിയൊന്നിനും ഇടയിലും ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed