ദൈ­ദിൽ ആധു­നി­ക റോഡ് ശൃംഖലയ്ക്ക്­ പദ്ധതി­


ഷാർജ : ഗ്രാമീണ മേഖലയുടെ വികസനം ലക്ഷ്യമിട്ട് ദൈദിലും സമീപ പ്രദേശങ്ങളിലുമായി ആധുനിക സംവിധാനങ്ങളോടെ റോഡ് ശൃംഖല പൂർത്തിയാക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. 

ജനങ്ങളുടെ സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും. കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതുൾപ്പെടെയുള്ള ഒട്ടേറെ പദ്ധതികളും ഇതോടനുബന്ധിച്ചു പൂർത്തിയാക്കും.

മേഖലയിലെ പൈതൃക, വിദ്യാഭ്യാസ, വിനോദസഞ്ചാര മേഖലകളിൽ സന്ദർശനം നടത്തിയ ഷെയ്ഖ് ഡോ. സുൽത്താൻ വിവിധ പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി. അറബ് ചരിത്രവുമായി ബന്ധപ്പെട്ട ദൈദ് കോട്ടയിൽ നിന്നായിരുന്നു ഷെയ്ഖ് സുൽത്താന്റെ സന്ദർശന പരിപാടികളുടെ തുടക്കം. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed