ഒമാനിൽ തുടർച്ചയായ അഞ്ച് ദിവസം പൊതു അവധി
മസ്‌കറ്റ് : ഒമാനിലെ സർക്കാർ -സ്വകാര്യ മേഖലയിൽ തുടർച്ചയായ അഞ്ച് ദിവസം അവധി. ദേശീയ ദിനം, നബി ദിനം അവധികളാണ് തുടർച്ചയായ ദിവസങ്ങളിൽ നൽകിയിരിക്കുന്നത്. അവധി പ്രഖ്യാപനം വന്നതോടെ ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് തൊഴിലാളികൾ.
ഡിസംബർ മൂന്ന്, നാല് തീയതികളിലാണ് ദേശീയദിന അവധി ദിനങ്ങൾ. അഞ്ച് ചൊവ്വാഴ്ച നബിദിന അവധിയും ലഭിക്കും. ഡിസംബർ ഒന്ന്, രണ്ട് തീയ്യതികൾ വാരാന്ത്യ അവധി കൂടിയായതോടെ തുടർച്ചയായ അഞ്ച് ദിവസമാണ് ഒഴിവ് ലഭിക്കുന്നത്. ഡിസംബർ ഒന്ന് വെള്ളിയാഴ്ചയാണ് നബിദിനം.


