യു­.എ.ഇയിൽ സഹി­ഷ്ണു­താ­ ദേ­ശീ­യോ­ത്സവത്തിന് തു­ടക്കമാ­യി­


അബുദാബി : ദേശീയ സഹിഷ്ണുതാ ഉത്സവത്തിന് അബുദാബിയിൽ തുടക്കമായി. അബുദാബി ഉം അൽ എമിറാത്തി പാർക്കിൽ നടന്ന ചടങ്ങിൽ യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാന് ഉദ്ഘാടനം നിർവ്വഹിച്ചു. യു.എ.ഇ. സഹിഷ്ണുതാ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഐ.ബി.പി.ജിയും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ കലാ സാംസ്കാരിക പരിപാടികളും നടന്നു. 

രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും വ്യക്തികളെയും ഒരുമിപ്പിക്കാൻ സഹിഷ്ണുതയിൽ അധിഷ്ഠിതമായ ഭരണ സംവിധാനത്തിനാണ് യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ തുടക്കം കുറിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. 

ഇന്ത്യ യു.എ.ഇ. ബന്ധം ഇപ്പോൾ ഏറെ ശക്തമായിരിക്കുകയാണെന്നും അതിന്റെ ഭാവി ഏറെ ആത്മവിശ്വാസം പകരുന്നതാണെന്നും ഇന്ത്യൻ സ്ഥാനപതി നവദീപ് സിംങ് സൂരി പറഞ്ഞു. 

ഇന്ത്യൻ ചിത്രകാരൻ വിലാസ് നായക് വരച്ച മഹാത്മാ ഗാന്ധിയുടെയും ശൈഖ് സായിദിന്റെയും ചിത്രങ്ങൾ ശൈഖ് നഹ്യാന് സമ്മാനിച്ചു. ചടങ്ങിൽ ഐ.ബി.പി.ജി. ചെയർമാൻ ബി.ആർ ഷെട്ടി പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed