യു.എ.ഇയിൽ കൊടും ചൂടിൽ ഏഴ് കാറുകൾ കത്തി നശിച്ചു
അബുദാബി : രാജ്യത്ത് കൊടും ചൂട് മൂലം ഏഴ് കാറുകൾ അഗ്നിക്കിരയായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉമ്മൽ ഖുവൈനിലാണ് ഇത്രയും കാറുകൾ കത്തി നശിച്ചത്.
ഇന്നലെ രാവിലെ ഇത്തിഹാദ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറാണ് ഏറ്റവും ഒടുവിൽ കനത്ത ചൂടിൽ കത്തിയമർന്നത്. ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി സമീപത്തേക്ക് തീ പടരുന്നത് നിയന്ത്രിച്ചു.
സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറുകൾ കൃത്യമായി സർവ്‍വീസ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

