മലയാളി യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
ഷാർജ : ഷാർജയിൽ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുന്പാവൂർ സ്വദേശി ഡിക്സനെയാണ് (35) മരിച്ച നിലയിൽ കണ്ടത്. ഷാർജ എയർപോർട്ട് ഫ്രീ സോണിലെ കന്പനിയിലെ ജീവനക്കാരനായിരുന്നു.
ജോലി രാജി വെക്കാനായി ജൂലൈ 30−നാണ് ഡിക്സൺ ഷാർജയിലെത്തിയത്. ആഗസ്റ്റ് ഒന്ന് മുതൽ ഡിക്സനെ കാണാതായിരുന്നു. തലേദിവസം രാത്രി ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാർജ ലേഡീസ് ക്ലബ്ബിനടുത്തു പാർക്ക് ചെയ്തിരുന്ന കാറിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

