ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിക്ക് മൂന്ന് രാജ്യാന്തര അവാർഡ്
ദുബൈ : പ്രവർത്തനമികവും പരിസ്ഥിതി സൗഹൃദ നടപടികളും പരിഗണിച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിക്ക് (ദീവ) മൂന്നു രാജ്യാന്തര അവാർഡുകൾ. കാർബൺ മലിനീകരണം ഒഴിവാക്കാനുള്ള പദ്ധതികൾക്കു സ്വർണ പുരസ്കാരവും ‘ദീവ’ സസ്റ്റൈനബിലിറ്റി റിപ്പോർട്ടിനു വെള്ളി പുരസ്കാരവും ബോധവൽക്കരണ പരിപാടികൾക്കു വെങ്കലവുമാണു ലഭിച്ചത്. ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ദീവ സീനിയർ ഡയറക്ടർ മുഹമ്മദ് അബ്ദുൽ കരീം അൽ ഷംസി അവാർഡുകൾ ഏറ്റുവാങ്ങി. ലോകത്തിലെ 200ലേറെ പ്രമുഖ കന്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു.

