അജ്മാനിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു
അജ്മാൻ : അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അജ്മാനിലെ റാഖയെബിൽ ഉൾ റോഡുകളുടെ നിർമാണം ആരംഭിച്ചു. ഷെയ്ഖ് സായീദ് ഭവന പദ്ധതിയനുസരിച്ച് നിർമിച്ച മൂന്നിറിലേറെ വീടുകളുള്ള പ്രദേശത്താണ് പുതിയ റോഡ് നിർമിക്കുന്നത്. ഏറെ സൗകര്യങ്ങൾ പുതിയ റോഡിനുണ്ടാകും.
1.3 കോടി ദിർഹം ചെലവിട്ടാണ് പുതിയ റോഡിന്റെ നിർമാണം നടത്തുന്നത്. അടുത്ത കൊല്ലം അവസാനം ആകുന്പോഴേക്കും നിർമാണം പൂർത്തിയാകുമെന്ന് റോഡ് വികസന വിഭാഗം മാനേജർ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.

