വനിതയുടെ കവിളിൽ നുള്ളിയ ഇന്ത്യക്കാരന് തടവ്


ദുബായ് : ദുബായിൽ വനിതയുടെ കവിളിൽ നുള്ളുകയും, കാണാൻ ഭംഗിയുടെന്നു പറയുകയും ചെയ്ത ഇന്ത്യക്കാരന് മൂന്നു മാസം തടവ് ശിക്ഷ വിധിച്ചു. ഒരു ടൈപ്പിംഗ് സെന്ററിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ വനിതയെയാണ് ഇവിടെ സന്ദർശകനായെത്തിയ 31 കാരനായ പ്രതി നുള്ളിയത്.

കഴിഞ്ഞ നവംബറിൽ ആയിരുന്നു സംഭവം. ടൈപ്പിംഗ് സെന്ററിൽ എത്തിയ പ്രതി ജോലിത്തിരക്കിലായിരുന്ന യുവതിയെ അപ്രതീക്ഷിതമായി നുള്ളുകയായിരുന്നു. തമാശയ്‌ക്കെന്ന രീതിയിൽ നുള്ളുകയും, സുന്ദരിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പെട്ടെന്ന് തന്നെ യുവതി ഇയാളെ തള്ളി മാറ്റി അവിടെനിന്നും പോകുകയും ചെയ്തു.

വനിതയുടെ അഭിമാനം വ്രണപ്പെടുത്തിയെന്നും, പീഡിപ്പിച്ചെന്നുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed