ഒരു നമ്പർപ്ലേറ്റിന്റെ വില 33 മില്യൺ ദിർഹം !


ദുബായ് : ദുബായിൽ തന്റെ വാഹനത്തിനു 'D5' എന്ന വിശിഷ്‌ടമായ ഒറ്റയക്ക നമ്പർ പ്ലേറ്റ് ലഭിക്കുന്നതിനായി ഇന്ത്യൻ വ്യവസായി മുടക്കിയത് 33 മില്യൺ ദിർഹം ! ഇന്ത്യൻ രൂപ ഏകദേശം 60 കോടിയോളം വരുമിത്. ബല്‍വീന്ദർ സഹാനിയാണ് തന്റെ റോള്‍സ് റോയ്സ് കാറിന് വേണ്ടി വൻ തുക മുടക്കി ഈ നമ്പർ പ്ലേറ്റ് ലേലത്തിൽ പിടിച്ചത്.

article-image

ജെ.ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ ആർടിഎ സംഘടിപ്പിച്ച ലേലത്തില്‍ 80 ഫാന്‍സി നമ്പറുകളാണ് വില്‍പനയ്ക്ക് വെച്ചിരുന്നത്. ഇതില്‍ ഏറെ വിശേഷപ്പെട്ട നമ്പറായിരുന്നു D5. ഇത് കൂടാതെ ഒരു മില്യൺ ദിർഹം മുടക്കി മറ്റൊരു നമ്പർ കൂടി ബല്‍വീന്ദർ സ്വന്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രൗഢിയുടെ ചിഹ്നമായി കണക്കാക്കുന്ന ഒന്ന് കൂടിയാണ് നമ്പർ പ്ലേറ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed