ഒളിച്ചുകളി തുടർന്ന് ചക്കക്കൊമ്പൻ; പന്നിയാറിലേക്ക് കടക്കാതിരിക്കാൻ ജലാശയത്തിൽ വലവിരിച്ച് ദൗത്യസംഘം


ഷീബ വിജയൻ


ഇടുക്കി: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസത്തിലേക്ക് കടന്നു. മൂന്നാം ദിനവും ദൗത്യസംഘത്തെ വെട്ടിച്ച് ആന ഒളിച്ചുകളി തുടരുകയാണ്. മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് കൊമ്പനെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘം.

തലേദിവസം അവസാനമായി കണ്ടെത്തിയ സ്ഥലത്ത് തന്നെയാണ് ആന രാത്രിയും തുടർന്നത്. ആന അക്രമകാരിയാകുന്നതും അനുയോജ്യമായ സ്ഥലത്ത് എത്താത്തതുമാണ് വെല്ലുവിളി. ദൗത്യം പൂർത്തിയാക്കാൻ ഇന്നും ശ്രമം തുടരും; കഴിഞ്ഞില്ലെങ്കിൽ താത്കാലിക ഇടവേള ഇടും. ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

നിലവിൽ ആനയിറങ്കൽ ജലാശയത്തോട് ചേർന്നുള്ള നടുത്തുരുത്തി ഭാഗത്താണ് ആനയുള്ളത്. സുരക്ഷിത സ്ഥലത്തേക്ക് നീങ്ങിയാൽ മാത്രമേ ദൗത്യം പൂർത്തിയാക്കാനാകൂ. നടുത്തുരുത്തിൽ നിന്ന് പന്നിയാർ ഭാഗത്തേക്കും 301 കോളനി ഭാഗത്തേക്കും ആനയ്ക്ക് നീങ്ങാൻ സാധിക്കുമെന്ന് സി.സി.എഫ് ഡി.കെ. വിനോദ്കുമാർ വ്യക്തമാക്കി. തോട്ടം മേഖലയായ പന്നിയാറിലേക്ക് ഇറങ്ങിയാൽ മയക്കുവെടി ദൗത്യം അസാധ്യമാകും. ഇത് തടയാൻ ജലാശയത്തിൽ ബോട്ടുകളിൽ പ്രത്യേക ദൗത്യസംഘത്തെ വിന്യസിച്ചിട്ടുണ്ട്. ആദ്യദിനം വെടിയേറ്റ ശേഷം ആക്രമിക്കാൻ പാഞ്ഞടുത്ത കൊമ്പൻ രണ്ടാം ദിവസം ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിൽ ശാന്തനായിരുന്നുവെങ്കിലും പിന്നീട് സ്ഥലം മാറിയിരുന്നു.

 

article-image

cddsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed