ടൂറിസം മേഖലയിൽ റെക്കോർഡ് നേട്ടം അടയാളപ്പെടുത്തി സൗദി

ഷീബ വിജയൻ
റിയാദ് I ടൂറിസം മേഖലയിൽ ആഗോള തലത്തിൽ ബഹുമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന പദവിയിലേക്ക് കരുത്തോടെ മുന്നേറുകയാണ് സൗദി. ആത്മീയ കേന്ദ്രങ്ങളും ചരിത്ര പ്രദേശങ്ങളും പൈതൃക ശേഷിപ്പുകളും കുടികൊള്ളുന്ന അറേബ്യൻ ഭൂമിക കാണാൻ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സഞ്ചാരികൾ സൗദിയിലേക്ക് ഒഴുകിയെത്തുകയാണ്. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം, സന്ദർശകർ രാജ്യത്ത് ചെലവിടുന്ന പണം എന്നിവയിൽ റെക്കോർഡ് മറികടന്നാണ് സൗദിയുടെ മുന്നേറ്റം. 2025 ലെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര സന്ദർശകരുടെ ചെലവിൽ റെക്കോർഡ് വളർച്ചയാണ് രാജ്യം കൈവരിച്ചത്. 49.4 ബില്യൺ റിയാൽ രാജ്യത്ത് ചെലവഴിച്ചതായാണ് കണക്ക്. ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകളിൽ 9.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ചയുടെ കാര്യത്തിൽ ജി 20 രാജ്യങ്ങളിൽ സൗദി ഒന്നാമതെത്തിയതും നേട്ടമായി വിലയിരുത്തുന്നു.
SAASDASDS