ബലാത്സംഗ കേസ്: ഡാനി ആൽവെസിന് തടവുശിക്ഷ
ബലാത്സംഗ കേസിൽ ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിന് തടവുശിക്ഷ. നാലു വർഷവും ആറു മാസവുമാണ് തടവുശിക്ഷ വിധിച്ചത്. എക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിൽ ഇടംപിടിച്ച ആൽവെസിന് ബാഴ്സലോണയിലെ നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.2022 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ 40കാരൻ കഴിഞ്ഞ വർഷം മുതൽ റിമാൻഡിലാണ്. ശിക്ഷാവിധിക്കെതിരെ ആൽവെസിന് അപ്പീൽ നൽകാമെന്ന് താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറു ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറൊപ്പിട്ടിരുന്നു. കേസിൽ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയിൽ ക്ലബ് കരാർ റദ്ദാക്കി.
sdadsasd