വിഷാദരോഗം: പാക് മുന്‍നിര സ്നൂക്കര്‍ താരം മജീദ് അലി ജീവനൊടുക്കി
പാക്കിസ്ഥാനി യുവ സ്‌നൂക്കര്‍ താരവും ഏഷ്യന്‍ അണ്ടര്‍ 21 വെള്ളി മെഡല്‍ ജേതാവുമായിരുന്ന മജീദ് അലി ജീവനൊടുക്കി. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിനടുത്തുള്ള സമുന്ദ്രിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മജീദ് അലി ജീവനൊടുക്കിയതെന്നാണ് വിവരം. ഇദ്ദേഹം ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
asqasassa

