മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; കണ്ണൂരിലെ പിഡിപി നേതാവ് കസ്റ്റഡിയിൽ
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കി ഫോണില്‍ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയ്ക്കാണ് ഇയാള്‍ അശ്ലീല സന്ദേശം അയച്ചത്. താക്കീത് നല്‍കിയ ശേഷവും ഇയാള്‍ ശല്യം തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
sadsdss

