ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് അടുത്ത വർഷം ജനുവരി 12 മുതൽ ഖത്തറിൽ


ഖത്തർ ആതിഥേയരാകുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് അടുത്ത വർഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കും. 30 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് എട്ട് വേദികളിലായാണ് നടക്കുക. ഇതിൽ ആറെണ്ണം ലോകകപ്പ് വേദികളാണ്. അൽ ജനൂബ് സ്റ്റേഡിയം, അൽബെയ്ത്ത് സ്റ്റേഡിയം, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽതുമാമ സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ സ്റ്റേഡിയം എന്നിവയ്‌ക്കൊപ്പം ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയിലും മത്സരങ്ങൾ നടക്കും.ടീമുകളെ ഗ്രൂപ്പുകളായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് മെയ് 11ന് കതാറ ഒപേര ഹൗസിൽ നടക്കും. 

ഇന്ത്യയടക്കം 24 രാജ്യങ്ങളാണ് ഏഷ്യാകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ചൈനയിൽ നടക്കേണ്ട ടൂർണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഖത്തറിലേക്ക് മാറ്റിയത്.

article-image

dfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed