ഡൊമെനിക്കോ ടെഡസ്‌കോ ഇനി ബെൽജിയം ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ


ബെൽജിയം പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ജർമൻ-ഇറ്റാലിയൻ വംശജനായ ഡൊമെനിക്കോ ടെഡസ്‌കോയെ നിയമിച്ചു. 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ബെൽജിയത്തിന് കഴിയാതിരുന്നതിനെ തുടർന്ന് രാജിവെച്ച പരിശീലകൻ റോബർട്ടോ മാർട്ടിനെസിന് പകരമാണ് ടെഡസ്‌കോയുടെ നിയമനം. 2024 യുവേഫ യൂറോ കപ്പ് വരെയാണ് പരിശീലകന്റെ കരാർ.

“ബെൽജിയത്തിന്റെ പുതിയ പരിശീലകനാകാൻ സാധിച്ചത് വലിയ അംഗീകാരമാണ്. ഈ ദൗത്യം ഏറ്റെടുക്കാൻ ഞാൻ കാത്തിരിക്കുന്നു.” ടെഡസ്‌കോ പറഞ്ഞു. റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്കോ, ജർമൻ ക്ലബ്ബുകളായ ഷാൽകെ 04, ആർബി ലെയ്‌പ്‌സിഗ് തുടങ്ങിയ ക്ലബ്ബുകളെ അദ്ദേഹം മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്. 2021ൽ ആർബി ലെയ്‌പ്‌സിഗിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ ടെഡസ്‌കോ ടീമിനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ എത്തിച്ചിരുന്നു. ആ വർഷം തന്നെ ലെയ്‌പ്‌സിഗിനൊപ്പം ജർമൻ കപ്പ് നേടിയിരുന്നു.

ബെൽജിയത്തിന്റെ മുൻ പരിശീലകനായ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗൽ മുഖ്യപരിശീലകനായി നിയമിച്ചിട്ടുണ്ട്. ലോകകപ്പിൽ മൊറോക്കോയോട് പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം രാജിവച്ച ഫെർണാണ്ടോ സാന്റോസിന് പകരമാണ് മാർട്ടിനെസ് പറങ്കിപ്പടയിലേക്ക് എത്തുന്നത്. ബെൽജിയം പരിശീലകനെന്ന നിലയിൽ ഡൊമെനിക്കോ ടെഡസ്‌കോയുടെ ആഡിഷ്യ മത്സസരം 2024 യൂറോ കപ്പിന്റെ യോഗ്യത റൗണ്ടിൽ ഓസ്ട്രിയ്ക്ക് എതിരെയാണ്.

article-image

nhgfhgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed