പോയ വർഷത്തെ മികച്ച ഫുട്ബോൾ കളിക്കാരൻ മെസി; ആദ്യ 50ൽ പോലും ഇടം നേടാതെ റൊണാൾഡോ


അർജന്റീനിയൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായയ ലയണൽ മെസിയെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി ദി ഗാർഡിയൻ തെരഞ്ഞെടുത്തു. എന്നാൽ 2022 ലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ പോർച്ചുഗൽ സൂപ്പർ താരവും സൗദി ക്ലബായ അൽ നാസറിൻ്റെ ലോകത്തിലെ ഏറ്റവും വില കൂടിയ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ 50ൽ പോലും ഇടം നേടിയില്ല.

ക്രിസ്റ്റ്യാനോ പട്ടികയിൽ അൻപത്തിയൊന്നാം സ്ഥാനത്താണ്.ലോകകപ്പ് വിജയവും ഫ്രഞ്ച് ക്ലബായ പിഎസ്ജിക്ക് വേണ്ടി നടത്തിയ പ്രകടനങ്ങളും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ മെസിയെ സഹായിച്ചു.തൻ്റെ ടീമുകളുടെ വിജയം മാത്രമല്ല ശ്രദ്ധേയമായ വ്യക്തിഗത പ്രകടനങ്ങളുമാണ് മെസിയെ ഒന്നാമനാക്കി മാറ്റിയത്.

article-image

6788

You might also like

Most Viewed