ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ നാമം നിർദേശിക്കും: ഫിഫ


ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്‌റ്റേഡിയത്തിന് ഫുട്‌ബോൾ ഇതിഹാസം പെലെയുടെ നാമം നൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരമർപ്പിക്കാനെത്തിയ ജിയാന്നി ഇൻഫാന്റിനോ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വലിയ ദുഃഖത്തോടെയാണ് നമ്മൾ ഇവിടെ നിൽക്കുന്നത്. പെലെ അനശ്വരനാണ്. ഫുട്‌ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാൽ, നമുക്ക് ഒരുപാട് പുഞ്ചിരികൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമർപ്പിക്കുകയും ലോകത്തോടു മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു-ഇൻഫാന്റിനോ പറഞ്ഞു.

2022 ഡിസംബർ 29നാണ് ഫുട്‌ബോൾ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറയുന്നത്. 2021 മുതൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു. അർബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും താരം നേരിട്ടിരുന്നു.

article-image

FDFG

You might also like

Most Viewed