ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ഫുട്‌ബോൾ ഇതിഹാസം മെസി

ഇന്ത്യൻ എജ്യുക്കേഷൻ ടെക്ക് സ്ഥാപനമായ ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി അർജന്റൈൻ നായകനും ഫുട്‌ബോൾ ഇതിഹാസവുമായ ലയണൽ മെസി.
എല്ലാവർക്കും വിദ്യാഭ്യാസം എന്ന ബൈജൂസിന്റെ സോഷ്യൽ ഇനിഷ്യേറ്റീവിന്റെ ബ്രാൻഡ് അംബാസഡറായാണ് മെസിയെ തീരുമാനിച്ചിരിക്കുന്നത്. താരം കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
ബൈജുസിന്റെ ബ്രാൻഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരനായ ഇദ്ദേഹം കാര്യങ്ങൾ മനസിലാക്കുന്ന വ്യക്തികൂടി ആണെന്നതിൽ അതിശയിക്കാനില്ല. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബൈജൂസിന്റെ സഹ സ്ഥാപകയായ ദിവ്യ ഗോകുൽ നാഥ് പറഞ്ഞു.
ftiufgi