തൊഴിലാളികൾക്ക് ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ; കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീംകോടതി

തൊഴിലാളികൾക്ക് ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. എന്നാൽ വിധി നടപ്പാക്കുന്നത് ആറുമാസത്തേക്ക് മരവിപ്പിച്ചു. സർക്കാരിന് മതിയായ ഫണ്ട് കണ്ടെത്തുന്നതിനാണ് വിധി താൽക്കാലികമായി മരവിപ്പിച്ചത്. പെൻഷൻ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേൽപരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ്, ചീഫ് ജസ്റ്റീസ് യുയു ലളിതിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി. അതേസമയം 60 മാസത്തെ ശരാശരി ശമ്പളത്തിന്‍റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കാമെന്ന ഉത്തരവ് ശരിവച്ചു.
ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നൽകണമെന്ന് കേരളഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റീസ് യുയു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാൻ ഷു ധൂലിയ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസിൽവാദം കേട്ടത്. ജസ്റ്റീസ് അനിരുദ്ധ ബോസ് എഴുതിയ വിധിന്യായത്തിന്‍റെ ഓപ്പറേഷണൽ പാർട്ട് ആണ് കോടതിയിൽ വായിച്ചത്.
gjgvk