തോ​ബി അ​മു​സ​ന് ഹ​ർ​ഡി​ൽ​സി​ൽ ലോ​ക​റി​ക്കാ​ർ​ഡ്


ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഹർഡിൽസിൽ ലോകറിക്കാർഡ് പ്രകടനത്തോടെ സ്വർണം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് നൈജീരിയയുടെ തോബി അമുസൻ. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ നൈജീരിയൻ അത്‌ലറ്റ് എന്ന ചരിത്രമാണ് തോബി സ്വന്തമാക്കിയത്.

ഫൈനലിൽ 12.06 സെക്കൻഡിൽ ഓടിയെത്തിയ തോബി സെമിയിൽ ബ്രേക്ക് ചെയ്ത ലോക റിക്കാർഡ് ഫൈനലിൽ (12.12) വീണ്ടും പുതുക്കി. അമേരിക്കയുടെ കെൻഡ്ര ഹാരിസൺ 2016 ൽ സ്ഥാപിച്ച 12.20 സെക്കൻഡ് സമയറിക്കാർഡാണ് തോബി മറികടന്നത്.  യൂജിനിൽ കെൻഡ്ര തോബിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed