ലോസ് ആഞ്ചലസിലെ പാ​ര്‍​ക്കി​ല്‍ വെ​ടി​വ​യ്പ്: രണ്ട് മ​ര​ണം


കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലുള്ള പാര്‍ക്കില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവയ്പിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേർ പിന്നീട് മരിച്ചു.

rn

സാന്‍ പെദ്രോയിലെ പെക് പാര്‍ക്കില്‍ ഞായറാഴ്ച വൈകുന്നേരമാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു. ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിയിട്ടില്ല.

You might also like

Most Viewed